നീ പറയുന്നത് മനസ്സിലാക്കാന്‍ ഞാന്‍ പണിപ്പെടുന്നു,
നിന്റെ സ്നേഹം എന്നെ ശ്വാസം മുട്ടിക്കുന്നു ..
നിന്നെ നോക്കാന്‍ എന്റെ കണ്ണുകള്‍ക്കു ഭയമാണോ?
നിന്‍ സാമിപ്യം എന്റെ ചങ്കിടിപ്പ് കൂട്ടുന്നുവോ? ..
സത്യം, നീ എനിക്കിപ്പോഴും ഉത്തരമില്ലാത്ത ചോദ്യം ...
എന്റെ ഇനിയുള്ള സമയങ്ങള്‍ നിനക്കുള്ളതായിരിക്കട്ടെ,
നിന്‍ സ്നേഹം തിരിച്ചറിയാനുള്ള മനസ്സിന്റെ പ്രയാണം ആയിരിക്കട്ടെ .......
നിന്‍ മുടിച്ചുരുളില്‍ കൈകള്‍ തഴുകാനും ,
നിന്‍ അധരങ്ങളെ തളര്താനും
എന്‍ കാമിനീ ഞാന്‍ കാത്തിരിക്കുന്നു............
സെയ്ദ് രയരോത്ത് .......
No comments:
Post a Comment