കഥ

     ഒരു വിചിതറ പ്രണയം ....

വാച്ചില്‍  നോക്കി അരുണ വേഗത്തില്‍ നടന്നു .ജോലി സ്ഥലത്തേക്ക് അല്പദൂരം മാത്റം ഉള്ളത് കൊണ്ടാണ് അവള്‍ നടക്കാന്‍ തീരുമാനിച്ചത്.പോകുന്ന വഴി അമ്പലത്തില്‍ ഒന്ന് തൊഴും ,അതൊരു ശീലം ആണ് .ഈ പന്ജായത്തിലേക്ക് സ്ഥലം മാറി വന്നിട്ട് അധികം ദിവസം ആയില്ല.
                 അംബലത്തില്‍ നിന്നു വേഗം പുറത്തിറങ്ങി അവള്‍ നടത്തം തുടര്ന്നു.കവലയില്‍ കടകള്‍ തുറക്കാന്‍ ആവുന്നെ ഉള്ളൂ ..ഉന്നു രണ്ടെണ്ണം നേരത്തെ തുറന്നിരിക്കുന്നു ..നടത്തതിനടയിലും അവള്‍ ചുറ്റും ഒന്ന് കണ്ണോടിച്ചു ഇവയെല്ലാം ശ്രദ്ധിച്ചു .അതിനിടയില്‍ ചായക്കടയില്‍ നിന്നും രണ്ടു കണ്ണുകള്‍ അവളെയാണ് നോക്കുന്നത് എന്ന് അവള്‍ക്കു തോന്നി..പക്ഷെ അവള്‍ അത് കാര്യമാക്കാതെ നടന്നകന്നു...
              വൈകുന്നേരം ഓഫീസില്‍ മീട്ടിങ്ങുകളും  മറ്റും കഴിഞ്ഞു ഏതാണ്ട് സന്ധ്യ ആവാറായി അരുണ ഇറങ്ങുമ്പോഴേക്കും .വീട്ടില്‍ അമ്മയും അനിയത്തിയും മാത്റ൭മ ഉള്ളു .അവള്‍ വാച്ചിലേക്ക് നോക്കി സമയം ആറായി ..അവള്‍  നടത്തം വേഗത്തിലാക്കി ..കവലയില്‍ നല്ല തിരക്കുണ്ട് ...വൈകുന്നേരങ്ങളില്‍ ഈ തിരക്ക് സ്ഥിരമാണ് .അവള്‍ പച്ചക്കറി കടയില്‍ നിന്നും ആവശ്യത്തിനു സാധനങ്ങള്‍ വാങ്ങി പണം നല്‍കുമ്പോള്‍ അവളെ ആരോ ശ്രദ്ധിക്കുന്നതായി അവള്‍ക്കു തോന്നി ...അവള്‍ അറിയാത്ത ഭാവത്തില്‍ തിരിഞ്ഞൊന്നു നോക്കി .അതെ ആ കണ്ണുകള്‍ ,രാവിലെ താന്‍ കണ്ട  അതെ കണ്ണുകള്‍; അവള്‍ക്കു ചെറിയൊരു പേടി തോന്നി ...പക്ഷെ ആ നോട്ടത്തില്‍ ഒരു പന്തികേട്‌ അവള്‍ക്കു തോന്നിയില്ല .അവള്‍  അറിയാത്ത ഭാവത്തില്‍ തിരിഞ്ഞു നടന്നു .            ദിവസങ്ങള്‍ പലതും കഴിഞ്ഞു .ദിവസവും തന്നെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാരനെ അവളും ശ്രദ്ധിച്ചു തുടങ്ങി .അയാളുടെ നക്ഷത്ര കണ്ണുകള്‍ തന്നെ അയ്യാളിലേക്ക് അടുപ്പിക്കുന്നതായി അവള്‍ക്കു തോന്നി .എത്ര ശ്രമിച്ചിട്ടും ഒന്ന് നോക്കാതിരിക്കാന്‍ അവള്‍ക്ക് ആവുന്നില്ല . ഇതിനിടയില്‍ ആ നോട്ടം ഒരു ചിരിയായ് അയാള്‍ അവളിലേക്ക്‌ എറിഞ്ഞു .അവളുടെ മനസ്സ് കൂടുതല്‍ ഉയരങ്ങളില്‍ പറക്കാന്‍ തുടങ്ങി.
                        ഒരു ദിവസം ഓഫീസിനു മുന്നില്‍ വച്ചു 'ഗുട്മോനിംഗ് ' എന്ന് കേട്ടാണ് അരുണ തല ഉയര്‍ത്തി നോക്കിയത്, അത് അയാളായിരുന്നു .പരിഭ്രമത്താല്‍  ഒന്നും മിണ്ടാതെ അവള്‍ പെട്ടെന്ന് ഓഫീസിലേക്ക് കടന്നു.
          ഓഫീസി തിരക്കിലായിരുന്നിട്ടും അവളുടെ ചിന്ത അയാളെ കുറിച്ചായിരുന്നു. 'എന്താണ് അയാളുടെ ഉദ്ദേശം' ,'തന്റെ മനസ്സിന്‍ എന്ത് പറ്റി'.ഇതായിരുന്നു അവളുടെ മുഴുവന്‍ ചിന്ത. വയ്കുന്നെരവും പതിവ് പോലെ അവളുടെ ശ്രദ്ധ പതിയുന്നിടത്തു ഒരു പുഞ്ചിരിയുമായ് അയാള്‍ ഉണ്ടായിരുന്നു. അവള്‍ പക്ഷെ ഉള്ളിലുള്ളത് കാനികാതെ ഗൌരവത്തില്‍ നടന്നകന്നു.
            ആരോ തന്നെ തട്ടി വിളിക്കുന്നത്‌ കേട്ട് അരുണ ഞെട്ടിയുണര്‍ന്നു .അമ്മയും അനുജത്തിയും ആണ് അരികില്‍ .അവള്‍ സമയം നോക്കി '2 'മണി .
      'എന്ത് പറ്റി ': അമ്മ ചോതിച്ചു.
      'എന്താണ് '-അവള്‍ കാര്യം മനസ്സിലാകാതെ നിന്നു .
      "ചേച്ചി ചിരിക്കുകയും ഉറക്കെ സംസാരിക്കുകയും ചെയ്യുന്നത് കേട്ടാണ് ഞങള്‍ വന്നത്"- അനുജത്തി മറുപടി പറഞ്ഞു .
    'സ്വപ്നം കണ്ടതാവും നാമം ജപിച്ചു കിടന്നോളൂ '-അതും പറഞ്ജ അമ്മയും അനുജത്തിയും പോയപോള്‍ അവള്‍ മനസ്സില്‍ ചോദിച്ചു
         'നാമം ജപിച്ചു കിടക്കാന്‍ ഞാന്‍ ദു:സ്വപ്നം ഒന്നുമല്ലല്ലോ കണ്ടത് .അവള്‍ ആ രാത്റി പലതും സ്വയം ചോദിച്ചു .അവള്‍ക്കു എന്ത് പറ്റി എന്ന് അവള്‍ക്കു തന്നെ മനസ്സിലായില്ല .
          'അരുണേ വേഗം ഇറങ്ങ ബസ്സിനു സമയമായി '-അമ്മ അകത്തേക്ക് വിളിച്ചു പറഞ്ഞു .
അവള്‍ പെട്ടെന്ന് ഇറങ്ങി വന്നു .അവര്‍ നാടിലേക്ക് പോവുകയാണ്.അമ്മാവന്റെ മകളുടെ കല്യാണമാണ്. ഒരാഴ്ച കഴി൭ഞ മടങ്ങി വരൂ.
      'എ൯താ നി൯ടെ മുഖം വാടിയിരിക്കുന്നതു '-അമ്മ ചോദിച്ചു .
   'ഒന്നുമില്ലമേമമ  ' -അരുണ ഒഴുക്ക൯ മട്ടില്‍ മറുപടി പറ൯ഞു.
ബസ്സ് കാത്തു നില്കുംബോഴും അരുണ ചുറ്റും കണ്ണോടിച്ചു .പക്ഷെ അവള്‍ അയാളെ അവിടെങ്ങും കണ്ടില്ല .
   നാട്ടിലെതിയാല്‍ വളരെ സന്തോഷവതിയാകുന്ന അവള്‍ പക്ഷെ കഴിഞ്ഞ ഒരാഴ്ച തള്ളി നീക്കി .തിരിച്ചെത്തിയപ്പോഴാണ് മനസ്സിന് കുളിര്‍മ തോന്നിയത്.
         അരുണ തീര്‍ത്തും മാറുകയായിരുന്നു .അവള്‍ നിലാവിനെയും പൂക്കളെയും സ്നേഹിച്ചു തുടങ്ങി .അവളില്‍ ഒരു പ്രണയ നക്ഷത്രം പൂവിട്ടു .അവളുടെ മാറ്റം അവളെ തന്നെ അത്ഭുതപ്പെടുത്തി .
         പിറ്റേന്ന് അവളെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു.
          "എവിടെയായിരുന്നു ;"
        'നാട്ടിലായിരുന്നു'- അവള്‍ ഒരുവിതത്തില്‍ മറുപടി പറഞ്ഞു .
മറ്റെന്തെകിലും അയാള്‍ ചോദിക്കുന്നതിനു മുന്‍പേ അവള്‍ നടത്തം തുടങ്ങി .
      വൈകുന്നേരം പക്ഷെ അയാളെ കണ്ടില്ല .പിറ്റേന്നു ഞാറാഴ്ച രാവിലെ അമ്മയ്ക്കും അനുജത്തിക്കും ഒപ്പം അവള്‍ അമ്പലത്തില്‍ എത്തിയപ്പോള്‍ അയാള്‍ അവിടെയുണ്ടായിരുന്നു ..അവളുടെ അടുത്ത് നിന്ന് തൊഴാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചു. ചുറ്റമ്പലത്തില്‍ ഒറ്റയ്ക്ക് അവളെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു .
   "അരുണ എന്നാണ് പേര് അല്ലെ "
   "എന്റെ പേര് സുരേഷ് " അയാള്‍ സ്വയം പരിജയപ്പെടാന്‍ തുടങ്ങുമ്പോഴേക്കും അമ്മയും അനുജത്തിയും വരുന്നത് കണ്ടു അയാള്‍ ദൃതിയില്‍ നടന്നു പോയി ..
              ദിവസങ്ങള്‍ കഴിയുംതോറും  ആ ബന്ധം ദൃഡമായി. ഒരു ദിവസം അയാള്‍ അവളോട് പറഞ്ഞു ."എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്‌ ,പക്ഷെ നിന്നോട്  നേരിട്ട് പറയാന്‍   മടി കൊണ്ട് ഞാന്‍ എഴുതി വച്ചിട്ടുണ്ട് .നാളെ തരാം .
       "ഉം" അവള്‍ ഒന്ന് മൂളി
     പക്ഷെ എന്താണ് എന്ന് അവള്‍ മനസ്സില്‍ ചോദിച്ചു .
   "അത്  നേരിട്ട് വായിക്കുമ്പോള്‍ അറിയാം "
    അവളുടെ മനസ്സിനെ വായിച്ചിട്റെനോണം അയാള്‍ പറഞ്ഞു.
              എന്താണ് തന്നോട് പറയനുല്ലെതെന്നു ആലോചിച്ചു അവളുടെ മനസ്സ് ഉള്കണ്ടാകുലമായി ..അന്ന് ഒരു കാളരാത്രി  ആയിരുന്നു അവള്‍ക് .
   പിറ്റേന്ന് വൈകുന്നേരം അയാള്‍ കേതു അവള്‍ക്കു നല്‍കി .രാത്രി അവള്‍ അത് വയ്ക്കാന്‍ തുടങ്ങി .
          വായിച്ചു കഴിഞ്ഞപ്പോള്‍ അവള്‍ക്കു തല ചുറ്റുന്നത്  പോലെ തോന്നി  .അവള്‍ക്കു അവളുടെ മനസ്സിനോട് പുച്ഛം തോന്നി .പ്രണയത്തെയും പ്രണയിക്കുന്നവരെയും അവള്‍ കുറ്റപെടുത്തി.തനിക്കു ലഭിച്ച പ്രണയ ലേഖനം .തന്റെ പ്രിയപ്പെട്ടവന്റെ പ്രണയാക്ശ്രങ്ങള്‍ എന്ന് കരുതിയ എഴുത്ത് ഇങ്ങനെ ആയിരുന്നു .
"എന്റെ പേര് എഴുതേണ്ട ആവശ്യമില്ല .ഞാന്‍ എന്നെ നമ്മള്‍ കൂടുതല്‍ അടുത്തെങ്കിലും എന്നെ പറ്റി ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല .ഞാന്‍ ഒരു കൊണ്ട്രക്ടര്‍ ആണ് .ഞാന്‍ കാര്യത്തിലേക്ക് വരാം .ഞാന്‍ ഇപ്പോള്‍ നടത്തുന്ന വീട് നിര്‍മാണം പാതിയില്‍ നിലച്ച മട്ടാണ് .കാരണം മണല്‍ ക്ഷാമം തന്നെ .മുന്‍പ് ഇവിടെയുണ്ടായിരുന്ന സെക്രടറി എന്നോട് കൂടുതല്‍ കൈക്കൂലി ചോദിച്ചു .കൊടുക്കാത്തതിന്റെ പേരില്‍ പല കാരണങ്ങള്‍ പറഞ്ഞു എന്റെ മണല്‍ പാസ്സുകള്‍ ഇഷ്യൂ ചെയ്തില്ല .മുനൌ പല തവണ അയാള്‍ക്ക് പണം ഞാന്‍ കൊടുത്തിട്ടുണ്ട്‌ .ഇപ്പോള്‍ തന്റെ അവസ്ഥ അരുണയ്ക്ക് മനസ്സിലായിട്ട്ടാവും എന്ന് കരുതുന്നു .അയാള്‍ സ്ഥലം മാറിയത് വലിയ ആശ്വാസം ആണ് .എന്റെ മണല്‍ പാസ്സുകള്‍ ഒന്ന് ഒപ്പിട്ടു വിട്ടു തരണം .
            ബാകി വായിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല .വെറും മണലിനു വേണ്ടിയുള്ള പ്രണയമോ .അവള്‍ മനസ്സില്‍ ചോദിച്ചു .
   അന്നവള്‍ ഉറങ്ങാന്‍ വൈകിയെങ്കിലും സ്വപ്‌നങ്ങള്‍ കണ്ടില്ല .ഉറക്കത്തില്‍ ചിരിക്കുകയോ സംസാരിക്കുകയോ ചെയ്തില്ല ..
3:09:00 രാവിലെ