ലേഖനം






                                                                        കേരളത്തിന്റെ ഗതികേട്                            
   ജാതി നോകി വോട്ടു ചെയ്യേണ്ട ഗതികേടില്‍  ആണ് കേരളത്തിലെ വോട്ര്‍ മാര്‍ എന്ന് പ്രക്യാപിച്ചു വെള്ളാപ്പള്ളി ....ജാതി മതം എല്ലാം ഒന്നാണ് എന്ന് പറഞ്ഞ ഗുരുദേവനെ മുന്നില്‍ നിര്‍ത്തി ഈഴവരെ ഒരു കുടക്കീഴില്‍ നിര്‍ത്തി അതിന്റെ നേതാവായി വാഴുണ്ണ്‍ ആളാണ്‌ പുള്ളി ...ഹിന്ദു എന്ന മതത്തെ കീറി മുറിച്ചു പഴയ സമുദായ സങ്കല്പങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരില്‍ പ്രമുഖന്‍ ...ഈഴവരോട് കുല തൊഴില്‍ ആയ കള്ള് ചെത്ത്‌ നിര്‍ത്തി ആ കത്തി കൊണ്ട് ക്ഷൌരം ചെയ്തു ജീവിക്കാന്‍ പറഞ്ഞു പണ്ട് ഗുരുദേവന്‍ ..ഇപ്പോള്‍ അദ്ധേഹത്തിന്റെ പേരില്‍ സംഘടന ഉണ്ടാക്കി തലപ്പത് നില്‍ക്കുന്നത്  ഒരു അബ്കാരി....എല്ലാം സഹിക്കാന്‍ പ്രബുദ്ധ കേരള ജനതയും ... 

ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍ലേഖനം

ലേഖനം
യു. ഡി.എഫ് നു ഭരണം കിട്ടാക്കനി ആവുമോ ..
കേരള മോചന യാത്ര തിരുവനന്തപുരത്ത് എത്തുമ്പോള്‍ അച്യുതാനന്ദന്റെ സര്‍ക്കാര്‍ നിലം പതിക്കുമെന്നും യു.ഡി.എഫ് വമ്പിച്ച ജനപിന്തുണയോടെ അധികാരത്തില്‍ തിരിച്ചുവരുമെന്നും ഉമ്മന്‍‌ചാണ്ടി പ്രഖ്യാപിക്കുകയും യു.ഡി.എഫ് അത് സ്വപ്നം കാണുകയും ചെയ്തിരുന്നു .അത് പഴയ കഥ .
എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു യു.ഡി.എഫ് നെ പ്രതിക്കൂട്ടിലാകി പ്രശ്നങ്ങള്‍ ഒന്നിന് പുറകെ മറ്റൊന്നായി സംഭവിച്ചു കൊണ്ടിരിക്കുന്നു. അഴിമതിയില്‍ റെക്കോര്‍ഡ്‌ തുകയുമായി സ്പെക്ട്രം കടന്നു വന്നപ്പോള്‍ അത് കേരളത്തിലും ചര്‍ച്ചാ വിഷയമാവുകയും മറുപടി പറയാന്‍ കഴിയാതെ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മുട്ടുവിറച്ചു നില്‍ക്കുകയായിരുന്നു.പ്രധാന മന്ത്രിക്ക്‌ ഇല്ലാത്ത ഉത്തരം ഇവര്‍ക്ക് എവിടുന്നു കിട്ടാന്‍..അത് കെട്ടടങ്ങും മുന്‍പാണ് മറ്റു പ്രശ്നങ്ങള്‍ തല പൊക്കിയത് ...
വന്‍ ജന പിന്തുണയോടെ തുടങ്ങിയ മോചന യാത്ര പാതി ദൂരം പിന്നിടുംപോഴെകും കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഐസ്കറീം വീണ്ടും നുരഞ്ഞു പൊങ്ങി.വടി കൊടുത്തു അടി വാങ്ങി എന്ന് പറയും പോലെ തന്റെ ബന്ധു റഹൂഫ് തിരഞ്ഞെടുപ്പിന് മുന്‍പ് തനിക്കെതിരെ ഗൂഡാലോചന നടത്തുന്നു എന്ന് മണത്തറിഞ്ഞ "കുട്ടി "അതിനു മുന്‍പേ എറിഞ്ഞതായിരുന്നു .പക്ഷെ അതൊരു ബൂമറാങ്ങ് പോലെ തിരിച്ചു വന്നപ്പോള്‍ സാഹിബിനു തല കറങ്ങി.
ഐസ് ക്രീം കേസില്‍ ജുഡിഷ്യറിയെ സ്വാദീനിച്ചു എന്ന് റഹൂഫിന്റെ മൊഴി കുട്ടിയെ പ്രതിക്കൂട്ടില്‍ ആക്കി. ഐസ്ക്രീം കേസില്‍ പ്രതിയല്ലാതിരുന്ന കുട്ടിയുടെ പേരില്‍ കോടിയേരിയുടെ പോലീസു ഓടി നടന്നു കേസ് രജിസ്ടര്‍ ചെയ്തു.മോചന യാത്രക്ക് എങ്ങനെ കൊള്ളി വെയ്ക്കും എന്ന് തക്കം പാര്‍ത്തിരുന്ന എല്‍.ഡി.എഫ് നു കിട്ടിയ കച്ചി തുരുംപായിരുന്നു റഹൂഫിന്റെ മൊഴിയും തുടര്‍ന്നുണ്ടായ സംഭവങ്ങളും .
പകുതി വെച്ച് "യാത്ര" നിര്‍ത്തി ഉമ്മന്‍ചാണ്ടി -നുമോ ണിയ എന്ന് ഭാഷ്യം-തിരുവനന്തപുരത്ത് എത്തി കാര്യങ്ങള്‍ ചര്‍ച്ചസ്വദീനിക്കാന്‍ കഴി യില്ലെന്നും ഐസ്ക്രീം കേസില്‍ അത്തരം ഇടപാടുകള്‍ നടന്നില്ലെന്നും,ഇതൊക്കെ ഗൂടലോച്ചനയുടെ ഭാഗമാണെന്നും പ്രസ്താവിച്ചു.മോചന യാത്ര തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും എല്‍.ഡി.എഫ് പകുതി വിജയിച്ച മട്ടാണ് .
അടുത്ത വെടി പൊട്ടാന്‍ ദിവസങ്ങളെ എടു ചെയ്തു ,സുപ്രീം കോടതി ജഡ്ജിമാര്‍ നല്ലവര്‍ ആണെന്നും അവരെ ആര്‍ക്കും ത്തുള്ളൂ .ഇടമലയാര്‍ കേസില് അച്ചുതാനന്ദന്റെ അപ്പീലില്‍ സുപ്രീം കോടതി വിധി .ബാലകൃഷ്ണപ്പിള്ളയ്ക്ക് ജയില് ശിക്ഷ .ഒന്ന്
തണ്ക്കുമ്പോഴേക്കും
അടുത്തത് എന്ന മട്ടില്‍ യു .ഡി .എഫ് നു തലവേദന ആയി.
ഇവിടെ രസകരമായ വസ്തുത അച്ചുമാമാമന്‍ വളരെ ആവേശഭരിതനാണ് എന്നുള്ളതാണ് .എല്‍.ഡി.എഫ് ലെ പ്രധാന വിമത ശബ്ദമായിരുന്നു കഴിഞ്ഞ കാലം വരെ കക്ഷി.അത് കൊണ്ട് തന്നെ കഴിഞ്ഞ ലോക്സഭയിലെക്കും തദ്ദേശ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് മൂക്കും കുത്തി വീണിരുന്നു. കഴിഞ്ഞ ദിവസം വരെ യു.ഡി.എഫ് ചെയ്യേണ്ടതെല്ലാം കക്ഷി ചെയ്യുമായിരുന്നു.അതിനുള്ള വിലയായി പിബി യില്‍ നിന്നും തരാം താഴ്ത്തുക വരെ കാര്യങ്ങള്‍ എത്തിയിരുന്നു ....
ലാവലിന്‍ വിവാദം ലോക്സബയിലും, ലോട്ടറി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് നെ വെട്ടിലാകിയത് അച്യുതാനന്ദന്റെ ഇടപെടല്‍ മൂലമായിര്‍ന്നു. കൂടാതെ കോടതി വിധികളും ,മാധ്യമങ്ങളും എല്ലാം അവര്‍ക്ക് എതിരേ നിലകൊണ്ടിരുന്നു കഴിഞ്ഞ കാലം വരെ.
പക്ഷെ ഇപ്പോള്‍ എല്ലാം തകിടം മറിഞ്ഞിരിക്കുന്നു .അച്ചുമാമന്‍ പരമാവധി ആളികത്തുകയാണ് (ഇപ്പോള്‍ സ്വന്തം പാര്ടിക്കനെന്നു മാത്രം). കോടതി വിധികളും വിമര്‍ശനങ്ങളും യു.ഡി.ഫ് നു പ്രതികൂലമായി.സ്വന്തം എന്ന് കരുതിയ മാധ്യമങ്ങളും "പാര" വച്ചിരിക്കുന്നു.
കുഞ്ഞാലി കുട്ടി പ്രശ്നത്തില്‍ കോടതിക്കും ജട്ജിമാര്‍ക്കും നൂറു ശതമാനം
മാര്‍ക്ക്കൊടുത്തവര് പിള്ള കേസ്സില്‍ തിരിച്ചു പറയുന്നു.കെ .സുധാകരന്‍ എം.പി പൊതു വേദിയില്‍ അത് തുറന്നു പറയുകയും ചെയ്തു . ഘടക കക്ഷികള്‍ എല്ലാം പ്രശ്നത്തില്‍ വീഴുമ്പോഴും തങ്ങള്‍ ശുദ്ധര് എന്ന് സമാധാനിച്ചു കൊണ്ഗ്രസ്സും ഉമ്മന്‍ചാണ്ടിയും.പക്ഷെ പാമോയിലില്‍ ഉമ്മന്‍ചാണ്ടിയും തെന്നി വീണിരിക്കുന്നു.
ചുരിക്കി പറഞ്ഞാല്‍ കേരളത്തിനെ "മോചിപ്പിക്കാന്‍"
യാത്ര പുറപ്പെട്ട യു.ഡി.ഫ് ഇപ്പോള്‍ വിജനമായ സ്ഥലത്ത് പഞ്ചര്‍ ആയ ബസ്സിലെ യാത്രക്കാരെ പോലെ ആകാശത്തേക്കും ഭൂമിയിലേക്കും പരസ്പരവും നോക്കി നില്‍ക്കുകയാണ്.
തങ്ങളുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചിരുന്ന അച്ചുമാമന്‍,മാധ്യമ സിന്ടിക്കേറ്റു,കോടതി എന്നിവ മറുകണ്ടം ചാടിയതിലെ നിരാശയിലാണ്
യു.ഡി.ഫ്.ഇനിയുള്ള ചുരിങ്ങിയ കാലം കൊണ്ട് അച്ചുമാമന്റെ മനസ്സ് മാറാന്‍ ഉമ്മന്‍‌ചാണ്ടിക്ക് മുട്ടിപ്പായി പ്രാര്തിക്കനല്ലാതെ വേറെ വഴി ഇല്ല എന്ന് തന്നെ പറയാം




കുറിപ്പ്: പിണറായിക്ക് താല്പര്യമെങ്കില്‍ ധര്‍മടം സീറ്റ് വിട്ടു നല്‍കാമെന്നു കടന്നപ്പള്ളി ....വാര്‍ത്ത
കാറ്റ് എങ്ങോട്ടാണ് എന്ന് പിണറായിക്ക് മനസ്സിലായി.കണക്കു കൂട്ടലില്‍ ‍  മൂപ്പര് ആര്യഭട്ടന്‍ ആണല്ലോ....












പോസ്റ്റ് ചെയ്തത് seyedrayaroth ല്‍ 12:44 PM 0 അഭിപ്രായ(ങ്ങള്‍) Email This BlogThis! Share to Twitter Share to Facebook Share to Google Buzz ഈ പോസ്റ്റിലേക്കുള്ള ലിങ്കുകള്‍
ലേബലുകള്‍: ലേഖനം