കവിത

                                            വിരഹം 
വിടപറയുന്ന കാമുകനെയോര്‍ത്ത്
സന്ധ്യ ത൯ കവിള്‍ത്തടം ചുവക്കുന്നു .
വിരഹം പ്രകൃതി ദു:ഖമാണ് ..
വിരഹം നിശ്ചയവുമാണ് .
ആശകളും ,അഭിലാഷങ്ങളും നിറഞ്ഞ -
ജീവിതത്തില്‍ നിന്നും നാം വിടപറയും ;
     അത് തീര്‍ച്ച.....
പി൭നന,എങ്ങ൭ന നമുക്ക് ആഘോഷിക്കാന്‍  കഴിയുന്നു.
ഓരോ ജന്മദിനങ്ങളും ന൭മമ
മരണത്തിലേക്ക് അടുപ്പിക്കുന്ന പാലമാണ്...
ഓരോ പുതുവര്‍ഷവും ന൭മമ  ,
അത് കൂടുതല്‍ ഓര്‍മിപ്പിക്കുന്നു ..
ജീവിച്ചു കൊതി തീരാ൭ത-
കൊഴിഞ്ഞു പോകുന്ന വര്ഷം ,
നമുക്കെങ്ങനെ ഒരുദിവസ൭തത ആഘോഷം -
കൊണ്ട് മറക്കാ൯ കഴിയുന്നു ..
കുട്ടിത്തം വിടപറഞ്ഞു കൌമാരതിലെക്കും
അത് പിന്നെ യുവത്വത്തിലേക്കും
അങ്ങനെ വിടപറഞ്ഞു പോകുമ്പോള്‍
നമുക്ക് എങ്ങനെ അവ ജന്മദിനങ്ങള്‍  ആയി ആഘോഷിക്കാന്‍ കഴിയുന്നു..
നമുക്ക് വിരഹവും ആഘോഷമായ് മാറിയോ '
അതോ,മരണത്തെ നമ്മള്‍ സ്നേഹിച്ചു തുടങ്ങിയോ ....


മിഴിനീര്‍ 
ചിതറി തെറിക്കുന്ന മിഴിനീര്‍ കണങ്ങളെ
ചിരിയില്‍ പൊതിഞ്ഞു വച്ചു...
              സഖി നീ ചിരിയില്‍ പൊതിഞ്ഞു വച്ചു.
ചില നേരങ്ങളില്‍ കാണുന്ന നേരത്ത് ആ ,
ചിരി നീ എനിക്ക് തന്നു ..
നിമി നേരമെങ്കിലും ആ ചിരി ഇന്നെന്നില്‍ ,
നിലയ്ക്കാത്ത സ്നേഹത്തിന്‍ താരമായി ...
അറിഞ്ഞില്ല ഞാന്‍  ആ ചിരിയില്‍ -
മറഞ്ഞൊരു മിഴിനീരിനെ ആദ്യം ,
അറിയാതെ നീ എന്നെ പിരിഞ്ഞൊരു നേരം
ആ കണ്ണുനീരു ഇന്നെന്റെ കവിളില്‍ പടര്‍ന്നു നിന്നു ....
       seyed rayaroyth....

രാവും പകലും 
 

പകല്‍ എന്റെ രാവിനെ കട്ടെടുത്തു
പറയാതെ അറിയാതെ കട്ടെടുത്തു.
വിടരാന്‍ കൊതിച്ച പൂമുല്ല ചോടിചു ,
പകലിനെ കണ്ടെന്റെ രാപ്പാടിയും അകന്നു ...
പൂനിലാവും കുഞ്ഞുകാറ്റും,
ആദിത്യനെ പേടിച്ചു നിന്നു...
നീറുന്ന നൊമ്പരങ്ങളുമായി ,
നിശാശലഭങ്ങള്‍  ഉറക്കമായി ..
പകലെന്റെ രാവിനെ കട്ടെടുത്തു ........
        ...seyed rayaroth .... 

 , JANUARY 27, 2011


കാലം
ദുഷ്യാസനന്മാര്‍ തെരുവില്‍ അഴിഞാടുകയാണ്  ,
ദ്രൗപതിമാര്‍ വിവസ്ത്രകള്‍  ആകുന്നു.
ദര്മം തല കുനിച്ചു നില്‍ക്കുന്നു...
നിയമപാലകര്‍ ദൃതരാഷ്ട്രരെ  പോലെ എല്ലാം അറിഞ്ഞിട്ടും
നിസ്സഹായനായി ...
നിയമം ഗാന്ധാരിയെ പോലെ ,
സ്വയം അന്ധയായിരിക്കുന്നു .
ഇവിടെ കാലം പുനര്‍ജനിക്കുകയാണ് .
ജാതിയും,മതവും മനുഷ്യര്കിടയില്‍
അതിര്‍വരമ്പുകള്‍  തീര്കുന്നു...
ഈ ലോകത്ത് പിറവിയെടുത്ത കുഞ്ഞുങ്ങള്‍ ,
വാവിട്ടു കരയുംപോള്
അമ്മിഞ്ഞ-പ്പാലിനെന്നു തെറ്റിദധരിക്കുന്നു അമ്മമാര്‍ .
ഒന്നാണ് മതമെല്ലാം എന്ന് പറഞ്ഞ ഗുരുദേവനെ ,
ചിലര്‍ ഇപ്പോള്‍ അവരുടെ നെതാവാക്കി..
വിവേകാനധനെന മറ്റു ചിലര്‍ കൂട്ടത്തില്‍   കൂട്ടാന്‍
തക്കം പാര്തിരിക്കുന്നു ...
അയിത്തവും,സതിയും,ജന്മിത്തവും അകലെയല്ല ..
മറ്റൊരു ഗന്ധിയെയും,കൃഷ്ണനെയും,
നമുക്ക് പ്രതീക്ഷിക്കാം ..
നമ്മെ ജാതിക്കഴുകന്‍മാര്‍  കൊന്നു തിന്നിലെങ്കില്‍ ....
                         seyed  rayaroth      .....

കവിത

                                              കാമുകി

പറയൂ അനുരാഗമേ
നിന്റെ കാമിനി ആരായിരുന്നു
പുഞ്ചിരി തൂകുന്നോരാകാശാമോ
പൂക്കും നക്ഷത്ര  കൂട്ടങ്ങളോ   
പുഴയില്‍ കണ്ണാടി  നോക്കുന്ന മേഘമോ
മഴയായ് പെയ്യുന്ന വര്‍ഷ കാലമോ
ശലഭങ്ങള്‍ ചുംബിക്കും പനിനീരോ  
ശാരദ നിലാവിന്‍  കുളിര്‍ക്കാറ്റോ  ..
പറയൂ അനുരാഗമേ ...പറയൂ ...