Sunday, March 13, 2011

കവിത

                                              കാമുകി

പറയൂ അനുരാഗമേ
നിന്റെ കാമിനി ആരായിരുന്നു
പുഞ്ചിരി തൂകുന്നോരാകാശമോ
പൂക്കും നക്ഷത്ര  കൂട്ടങ്ങളോ   
പുഴയില്‍ കണ്ണാടി  നോക്കുന്ന മേഘമോ
മഴയായ് പെയ്യുന്ന വര്‍ഷ കാലമോ
ശലഭങ്ങള്‍ ചുംബിക്കും പനിനീരോ  
ശാരദ നിലാവിന്‍  കുളിര്‍ക്കാറ്റോ  ..
പറയൂ അനുരാഗമേ ...പറയൂ ...

No comments:

Post a Comment