Friday, January 28, 2011

കവിത

     പകല്‍ എന്റെ രാവിനെ കട്ടെടുത്തു
     പറയാതെ അറിയാതെ കട്ടെടുത്തു.
   വിടരാന്‍ കൊതിച്ച പൂമുല്ല ചോടിചു ,
   പകലിനെ കണ്ടെന്റെ രാപ്പാടിയും അകന്നു ...
   പൂനിലാവും കുഞ്ഞുകാറ്റും,
  ആദിത്യനെ പേടിച്ചു നിന്നു...
  നീറുന്ന നൊമ്പരങ്ങളുമായി ,
  നിശാശലഭങ്ങള്‍  ഉറക്കമായി ..
  പകലെന്റെ രാവിനെ കട്ടെടുത്തു ........
        

No comments:

Post a Comment