Wednesday, January 19, 2011

               എന്റെ മഴ കാഴ്ചകള്‍ 


ഏതൊ ഒരു സ്വപ്നം
ഉച്ചയുറക്കത്തില്‍ നിന്നും എന്നെ എഴുന്നേല്‍പ്പിച്ചു .
പുതപ്പാലെന്റെ കാലുകളെ ഞാന്‍ 
തണുപ്പില്‍ നിന്നും മോചിപ്പിച്ചു .......
ജനലിലൂടെ തണുപ്പ് എന്നെ ,
എത്തി നോക്കുന്നു ...
മകര മഞ്ഞിന്‍ പുതപ്പു അണിഞ്ഞ 
എന്റെ പനിനീര്‍ ചെടിയെ 
അപ്പ്രതീക്ഷിത മഴ തരളിതയാക്കി ..
മഴയെ ആസ്വദിച്ചു കൊണ്ട്,
ചെടി തലയാട്ടി നില്‍ക്കുന്നു....
താഴെ തെരുവില്‍ ആളുകള്‍ വളരെ കുറവാണ് 
മഴയെ ശപിച്ചു താടിയില്‍ കയ് ചേര്‍ത്ത് 
തെരുവോര കച്ചവടക്കാര്‍ ...
അവരുടെ കണ്ണില്‍ മഴയോടുള്ള ദേഷ്യം ...
കാറ് പാര്‍ക്കില്‍ നിറഞ്ഞ വെള്ളത്തില്‍ 
കളിക്കുന്ന കുട്ടികള്‍ ..
അവര്‍ക്ക് ആ മഴ സന്തോഷം നല്‍ക്കുന്നു ..
സായാഹ്നമാവും മുന്‍പേ തെരുവില്‍ 
എങ്ങും പ്രകാശം നിറഞ്ഞു ...
അതിലൂടെ അരിച്ചിറങ്ങി 
ആരുടെയൊക്കയോ ദു:ക്കവും ,സന്തോഷവും ആയി 
മഴ നിരുതത്തെ പെയ്യുന്നു........
                         .....seyed rayaroth ....... 

No comments:

Post a Comment